Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Research Project.

Thrissur

മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ദേ​ശീ​യ ന​വ​ജാ​ത​ശി​ശു ഗ​വേ​ഷ​ണപ​ദ്ധ​തി​ക്ക് 25 ല​ക്ഷം രൂ​പ​യു​ടെ ഐ​സി​എം​ആ​ര്‍ അം​ഗീ​കാ​രം

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ദേ​ശീ​യ ന​വ​ജാ​ത​ശി​ശു ഗ​വേ​ഷ​ണ പ​ദ്ധ​തി​ക്ക് 25 ല​ക്ഷം രൂ​പ​യു​ടെ ഐ​സി​എം​ആ​ര്‍ അം​ഗീ​കാ​രം.

കോ​ള​ജി​ലെ ന​വ​ജാ​ത​ശി​ശു വി​ഭാ​ഗ​ത്തി​നെ ഐ​സി​എം​ആ​ര്‍ ധ​ന​സ​ഹാ​യ​ത്തോ​ടെ ന​ട​ത്തു​ന്ന എ​സ്എ​എ​ഫ് ഇ- ​എ​ഫ്ഇ​ഇ​ഡി ദേ​ശീ​യ പ​ദ്ധ​തി​യു​ടെ ഗ​വേ​ഷ​ണ​കേ​ന്ദ്ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു. പു​തു​ച്ചേ​രി ജി​പ്മെ​റി​ലെ ന​വ​ജാ​ത​ശി​ശു വി​ഭാ​ഗ​ത്തി​ന്‍റെ ഏ​കോ​പ​ന​ത്തി​ലാ​ണു രാ​ജ്യ​ത്തെ ഒ​ന്പ​തു കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഗ​വേ​ഷ​ണം ന​ട​ക്കു​ന്ന​ത്. ഗ​ര്‍​ഭ​പാ​ത്ര​ത്തി​ല്‍ വ​ച്ചു​ത​ന്നെ ഡോ​പ്ല​ര്‍ പ​രി​ശോ​ധ​ന​യി​ല്‍ വ്യ​തി​യാ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്ത​പ്പെ​ടു​ന്ന വ​ള​ര്‍​ച്ച​ക്കു​റ​വു​ള്ള​തും മാ​സം തി​ക​യാ​തെ ജ​നി​ക്കു​ന്ന​തു​മാ​യ ന​വ​ജാ​ത​ശി​ശു​ക്ക​ളി​ല്‍ മു​ല​പ്പാ​ല്‍ ന​ല്‍​കു​ന്ന​ത​ട​ക്ക​മു​ള്ള മാ​ര്‍​ഗ​ങ്ങ​ള്‍ പ​ഠി​ക്കു​ക​യാ​ണു ഗ​വേ​ഷ​ണ പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.

എ​ൻ​ഐ​ആ​ർ​എ​സ് സാ​ങ്കേ​തി​ക​വി​ദ്യ​യി​ലൂ​ടെ ന​വ​ജാ​ത​ശി​ശു​വി​ന്‍റെ കു​ട​ല്‍ അ​ട​ക്ക​മു​ള്ള ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ളി​ലേ​ക്കു​ള്ള ര​ക്ത​യോ​ട്ട​വും ഓ​ക്‌​സി​ജ​ന്‍റെ അ​ള​വും നി​രീ​ക്ഷി​ച്ച് മു​ല​പ്പാ​ല്‍ ന​ല്‍​കു​ന്ന​തി​ന്‍റെ പു​രോ​ഗ​തി നി​ശ്ച​യി​ക്കു​ന്ന അ​തി​നൂ​ത​ന രീ​തി​യെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള​താ​ണു ഗ​വേ​ഷ​ണം. 25 ല​ക്ഷം രൂ​പ​യു​ടെ സൈ​റ്റ് ബ​ജ​റ്റാ​ണു കോ​ള​ജി​ന് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. പ്ര​ഫ. അ​ജി​ത്ത് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ശി​ശു​രോ​ഗ വി​ഭാ​ഗ​ത്തി​ന്‍റെ​യും പ്ര​ഫ. ഫെ​ബി ഫ്രാ​ന്‍​സി​സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള ന​വ​ജാ​ത​ശി​ശു വി​ഭാ​ഗ​ത്തി​ന്‍റെ​യും ശ്ര​ദ്ധേ​യ​മാ​യ നേ​ട്ട​മാ​ണ് ഇ​തി​നു കാ​ര​ണ​മാ​യത്.

Latest News

Corehub Up